വടകര: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 26 വരെ നടക്കുമെന്ന് ശാഖ പ്രസിഡന്റ് വി.വി. വേണപ്പൻ, സെക്രട്ടറി സജീവ് ഡി എന്നിവർ അറിയിച്ചു. ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാൽ, മേൽശാന്തി ഇടവട്ടം രാജേഷ് എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 8.30ന് പന്തിരടിപൂജ, ബിംബ ശുദ്ധി, കലശപൂജ, അഭിഷേകം, 11 മുതൽ സെമി ക്ലാസിക്കൽ ഭക്തിഗാനമേള, 12.30ന് പ്രസാദഊട്ട്, വൈകിട്ട് 8ന് താലപ്പൊലി വരവ്, 9ന് തിരുവാതിരകളി, 9.30ന് കരാട്ടെ പ്രദർശനം.