
കോട്ടയം : സംസ്ഥാന സിവിൽ സർവീസ് വോളിബാൾ മത്സരത്തിൽ തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ടീം ജേതാക്കളായി. തൃശൂർ ജില്ല രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനവും എറണാകുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന സിവിൽ സർവീസ് കായികമേളയോടനുബന്ധിച്ച് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരങ്ങൾ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മത്സരവിജയികൾക്ക് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു.