aply

കോട്ടയം: കോട്ടയം ജില്ലയിൽ എസ്.എസ്.കെ. സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെട്ട 14 സ്‌കിൽ ഡെവലപ്പ്മെന്റ് സെന്ററുകളിലേക്ക് ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം 28 നകം എസ്.എസ്.കെ ജില്ലാ ഓഫീസിൽ നേരിട്ടോ തപാലിലോ അപേക്ഷ നൽകണം. വിലാസം: ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, സമഗ്രശിക്ഷാ കേരളം, കോട്ടയം, വിദ്യാഭ്യാസ സമുച്ചയം, വയസ്‌ക്കരക്കുന്ന്, കോട്ടയം 686001. ഫോൺ: 0481 2581221.