shanavas

കാഞ്ഞിരപ്പള്ളി : ശബരി പാതയിൽ ഇരുപത്തിയാറാംമൈൽ മേരി ക്യൂൻസ് ആശുപത്രിക്കും ഒന്നാം മൈലിനുമിടയിലുള്ള മാലിന്യക്കൂമ്പാരമായിരുന്ന പാതയോരം സെന്റ് ഡൊമനിക്സ് കോളേജ് എൻ. എസ്.എസ് വോളണ്ടിയർമാർ വൃത്തിയാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ.പി.ഷാനവാസ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശികുമാർ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ സിന്ധു മോഹൻ ,ഷഫീഖ് ഷംസുദ്ദീൻ പി. കെ.ഷാജി. കോ-ഓർഡിനേറ്റർമാരായ ജോജി , ജിനു, വിദ്യാർത്ഥി പ്രതിനിധികളായ ഭാഗ്യ ലക്ഷ്മി, അതുൽ എന്നിവർ നേതൃത്വം നൽകി.