ചങ്ങനാശേരി: ചങ്ങനാശേരി പൂതൂർപ്പള്ളി 223ാമത് ചന്ദനക്കുടം 25നും 26നും നടക്കും. 25ന് വൈകിട്ട് 5ന് മാനവമൈത്രി സംഗമം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എസ്.എം.ബഷീർ അദ്ധ്യക്ഷത വഹിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ, വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, പഴയപള്ളി പ്രസിഡന്റ് എസ്.എം ഫൂവാദ്, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ, ഫാ.ജോസഫ് പുന്നശേരി, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, കാവിൽ ഭഗവതി ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അഡ്വ. എസ് അനിൽകുമാർ, വാർഡ് കൗൺസിലർ ഉഷാ മുഹമ്മദ് ഷാജി എന്നിവർ സംസാരിക്കും. സെക്രട്ടറി എം.എച്ച് ഹനീഫ സ്വാഗതവും ട്രഷറർ പി.എ ഷാഹുൽ ഹമീദ് നന്ദിയും പറയും.

തുടർന്ന് പഴയപള്ളിയിലേക്ക് പുറപ്പെടുന്ന ഘോഷയാത്ര ഇലക്ട്രിസിറ്റി ബോർഡ്, ചങ്ങനാശേരി നഗരസഭ, ഫയര്‍‌സ്റ്റേഷൻ, പഴയപള്ളിയിൽ എത്തിച്ചേരും. തുടർന്ന് കാവിൽ ഭഗവതി ക്ഷേത്രം, താലൂക്ക് കച്ചേരി, എക്‌സൈസ്, ക്യാപിറ്റൽ സ്റ്റീൽസ്, സൈബർ കോളേജ്, ഹിദായത്ത് ജംഗ്ഷൻ, ചാത്തവട്ടം ജംഗ്ഷൻ, അഖില കേരള ഹിന്ദു സാംബവ മഹാസഭ, മുനിസിപ്പൽ ജംഗ്ഷൻ, പി.എം.ജെ കോപ്ലക്‌സ് സ്വീകരണത്തിനശേഷം 10ന് ചന്ദനക്കുട ഘോഷയാത്ര പള്ളിയിൽ തിരിച്ചെത്തും. ഒന്നാം ദിവസം രാത്രി 10 മുതൽ ഗാനമേള.

രണ്ടാം ദിനമായ 26 ന് രാവിലെ 7ന് ചന്ദനക്കുടഘോഷയാത്ര ആരമലയിൽ നിന്ന് ആരംഭിക്കും. തുടർന്ന് മറിയം ജുമാ മസ്ജിദ്, മുക്കാട്ടുപടി ജംഗ്ഷനിൽ വിവിധ സംഘടനകളുടെ സ്വീകരണം, തൃക്കൊടിത്താനം ഉമാമഹേശ്വരി ക്ഷേത്രം, ഇരൂപ്പ പള്ളി, ഫാത്തിമാപുരം ജംഗ്ഷനിൽ വിവിധ സംഘടനകളുടെ സ്വീകരണം, കെ.എസ്.ആർ.ടി.സി, ഒന്നാം നമ്പർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വക സ്വീകരണത്തിനുശേഷം പള്ളിയിൽ തിരിച്ചെത്തും. വൈകിട്ട് 5ന് ചന്ദനക്കുടഘോഷയാത്ര ചന്തക്കടവ് മൈതാനിയിൽ നിന്നും ആരംഭിക്കും. ചന്തക്കടവ് മൈതാനം, മുസാവരി ജംഗ്ഷൻ, പൊലീസ് സ്റ്റേഷൻ, മെത്രപോലീത്തൻ പള്ളി, കവല ജംഗ്ഷൻ, പി.എം.ജെ കോപ്ലക്‌സ്, പള്ളിയിർ എത്തിച്ചേരും. തുടർന്ന് ചന്ദനക്കുടം നേർച്ചപ്പാറയിലേക്ക് പുറപ്പെടും. തുടർന്ന് രാത്രി 9ന് ഗസൽ, 11ന് ഗാനമേള.