thomas

ചങ്ങനശേരി: പള്ളിയിൽ പോയ 65 വയസുകാരിയുടെ മൂന്നുപവന്റെ മാല ബൈക്കിലെത്തി പൊട്ടിച്ച് കടന്നുകളഞ്ഞ 30 ഓളം ക്രിമിനൽ കേസിലെ പ്രതി അറസ്റ്റിൽ. തോമസ് കുര്യക്കോസ് (പാപ്പൻ ബിനു കൂടത്തിട്ട്, 45) നെയാണ് പൊലീസ് പിടികൂടിയത്. തൃക്കൊടിത്താനം കാലായിപ്പടി ഭാഗത്ത് കഴിഞ്ഞദിവസം പുലർച്ചെ 5.30 ഓടെയായിരുന്നും സംഭവം. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കാപ്പ നിയമപ്രകാരം നാടുകടത്തിയതാണ്. തുടർന്ന് ആലപ്പുഴ മണ്ണഞ്ചേരി ഭാഗത്തായിരുന്നു താമസം. പോൾ മുത്തൂറ്റ് വധക്കേസിൽ ഉൾപ്പെടെ പ്രതിയായ ഇയാളെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. ചങ്ങനാശേരി ഡിവൈ.എസ്.പി എ.കെ വിശ്വനാഥന്റെയും, തൃക്കൊടിത്താനം എസ്.എച്ച്.ഒ എം.ജെ അരുണിന്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. എസ്.ഐമാരായ ഷിബു, ഫിലിപ്പ് കുട്ടി, ആന്റണി, സിജോ , പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, ജോർജ്, ഷമീർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.