cpi

കൊടുങ്ങൂർ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറെ അപമാനിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയതിൽ സി.പി.ഐ പ്രതിഷേധിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി വാവച്ചൻ വാഴൂർ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി അഡ്വ. എം. എ. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടീവ് അംഗം ഹേമലത പ്രേം സാഗർ, രാജൻ ചെറുകാപള്ളി, സുരേഷ് കെ. ഗോപാൽ, സി. ജി. ജ്യോതിരാജ്, അജി കരുവാക്കൽ, ബാബു ലുക്കോസ്, ഷിനി സതീഷ് , എന്നിവർ പ്രസംഗിച്ചു.