കോട്ടയം: കേരളത്തെ സമ്പൂർണ സാക്ഷരതയിലേക്ക് നയിച്ച് വിദ്യാഭ്യാസ രംഗത്ത് തുടർവിദ്യാഭ്യാസ മേഖലയിൽ 25 വർഷം പ്രവർത്തിച്ച മുൻകാല സാക്ഷരതാ പ്രേരക്മാർക്ക് പെൻഷൻ അനുവദിക്കാൻ സർക്കാർ തയാറാകണമെന്ന് കേരള സ്റ്റേറ്റ് റിട്ടയേർഡ് പ്രേരക് അസോസിയേഷൻ യോഗം (കെ.എസ്.ആർ.പി.എ) ആവശ്യപ്പെട്ടു. കോട്ടയം ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസസകുമാരി സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. എ.ജയകുമാരി, കെ.കെ രാധാകൃഷ്ണൻ, പി.ആർ ബാബു, വത്സലകുമാരി കുഞ്ഞമ്മ എന്നിവർ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായി പി.ആർ ബാബു (പ്രസിഡന്റ്), എൻ.ഡി ബാലകൃഷ്ണൻ (സെക്രട്ടറി), വത്സലകുമാരി കുഞ്ഞമ്മ (ട്രഷറർ), എം.സി ഷീല, എം.കെ ലൈലാമണി (വൈസ് പ്രസിഡന്റുമാർ), എ.ജയകുമാരി, കെ.കെ.രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരടങ്ങിയ 11 അംഗ കമ്മറ്റിയെയും യോഗത്തിൽ തിരരഞ്ഞെടുത്തു.