
കോട്ടയം: ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പി.എം ഉഷ പദ്ധതി മുഖേന സമഗ്ര ധനസഹായ പാക്കേജിൽ എം.ജി സർവകലാശാലയ്ക്ക് 20 കോടി രൂപ അനുവദിച്ചു. സർവകലാശാലകളെ ശാക്തീകരിക്കുന്നതിനുള്ള ഗ്രാന്റ് വിഭാഗത്തിലാണ് തുക ലഭിക്കുക. പി.എം. ഉഷ പദ്ധതിയുടെ മുൻപതിപ്പുകളായ റൂസ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി നേരത്തെ 70 കോടി രൂപ ലഭിച്ചിരുന്നു. നാക് അക്രഡിറ്റേഷനിലും എൻ.ഐ.ആർ.എഫ് റാങ്കിംഗിലും രാജ്യാന്തര റാങ്കിംഗുകളിലും പുലർത്തുന്ന മികവിനുള്ള അംഗീകാരം കൂടിയാണിതെന്ന് വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ പറഞ്ഞു.