പാലാ: തിരുസഭയുടെ കാവൽക്കാരനായി സഭ വണങ്ങുന്ന വിശുദ്ധ യൗസേപ്പിൽ വിളങ്ങിയിരുന്ന നീതിബോധവും വിശുദ്ധിയും നമ്മുടെ കുടുംബത്തിലും പ്രാവർത്തികമാക്കണമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത ബൈബിൾ കൺവെൻഷൻ നാലാം ദിനം വിശുദ്ധ കുർബാന മധ്യേ സംസാരിക്കുകയായിരുന്നു ബിഷപ് ജോസഫ് കല്ലറങ്ങാട്ട്. രൂപത ഡയറക്ടർമാരായ റവ. ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. ആൽബിൻ പുതുപ്പറമ്പിൽ, എന്നിവർ സന്നിഹിതരായിരുന്നു.ബൈബിൾ കൺവൻഷൻ ഇന്ന് സമാപിക്കും. വൈകിട്ട് 3.30 ന് ജപമാല, വൈകന്നേരം നാലിന് വിശുദ്ധ കുർബ്ബാന. ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഇന്ന് ഉണ്ടായിരിക്കും.