വൈക്കം : അക്കരപ്പാടം 130ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ശ്രീ ഓംകാരേശ്വരം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മഹോത്സവം 26 മുതൽ 30 വരെ ആഘോഷിക്കും.
കൊടിക്കയർ സമർപ്പണം, കൊടിക്കൂറ സമർപ്പണം എന്നീ ചടങ്ങുകൾ 26ന് രാവിലെ നടക്കും. രാവിലെ 8നും 9.30നും മദ്ധ്യേ വൈക്കം ബിനു കരുണാകരൻ തന്ത്രി, മേൽശാന്തി അജിത്ത് മഹാദേവൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. കൊടിയേറ്റിന് ശേഷം 10.45ന് എസ്. എൻ. ഡി. പി ശാഖ നിർമ്മിച്ച ശാഖാ ഓഫീസ് മന്ദിരം വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി ബിനേഷ് ഉദ്ഘാടനം ചെയ്യും. കൊടിയേറ്റിന് ശേഷം കൊടിക്കീഴിൽ ഭദ്രദീപം തെളിയിക്കൽ, 12ന് പ്രസാദഊട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 7നും 8നും താലപ്പൊലി, തുടർന്ന് പൂമൂടൽ ചടങ്ങും നടത്തും. 2, 3, 4, 5 ഉത്സവദിവസങ്ങളിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, താലപ്പൊലി, മണ്ഡലഭജന സമർപ്പണം, വിളക്കിനെഴുന്നള്ളിപ്പ്, പാൽക്കാവടി, കുംഭകുടം വരവ്, കുംഭകുടം അഭിഷേകം, ശ്രീഭൂതബലി, കളഭം ചാർത്തൽ, പ്രസാദഊട്ട്, 6നും 7.30നും താലപ്പൊലികളും, ഭസ്മക്കാവടികളും നടക്കും. 8.30ന് ഗാനസുധ, ശ്രീബലി, കലശാഭിഷേകം, പറയ്ക്ക് എഴുന്നള്ളിപ്പ്, ചാക്യാർകൂത്ത്, പ്രസാദഊട്ട്, വൈകിട്ട് ദീപക്കാഴ്ച, കാവടി, താലപ്പൊലി വരവ്, കാവടി അഭിഷേകം, മന്നം കാവടി ആട്ടം. 29ന് പള്ളിവേട്ട മഹോത്സവം ആഘോഷിക്കും. രാവിലെ 8.30ന് ശ്രീബലി, കലശാഭിഷേകം, ആയില്ല്യം പൂജ, സർപ്പം പാട്ട്, ഓട്ടൻതുള്ളൽ, വിശേഷാൽ ദീപാരാധന, വൈകിട്ട് കർപ്പൂര താലം, പൂമൂടൽ, തിരുവാതിര, പള്ളിവേട്ട. തിങ്കളാഴ്ച ആറാട്ടു മഹോത്സവവും പകൽപ്പൂരവും നടക്കും. വൈകിട്ട് 3നാണ് പകൽപ്പൂരം. തുടർന്ന് കാഴ്ചശ്രീബലി, ദീപക്കാഴ്ച, താലപ്പൊലി, ഡാൻസ്, ആറാട്ട്, വലിയകാണിക്ക.