
തലയോലപ്പറമ്പ് : ഏനാദി ലിബറോ സ്‌പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ ദേശീയ - സംസ്ഥാന ജൂനിയർ, സബ് ജൂനിയർ വോളിബാൾ താരങ്ങളെ ആദരിച്ചു. കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസറും പരിശീലകനുമായ ഒ.എൽ അർജ്ജുൻ ആദരിക്കൽ നിർവഹിച്ചു. അനുമോദന സമ്മേളനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ലിബറോ അക്കാഡമി പ്രസിഡന്റ് എസ്.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ടി.സി ഗോപി, ടി.ആർ സുഗതൻ, രമണി മോഹൻദാസ്, രാഗിണി ഗോപി, എൻ.ജയശ്രീ, പി.കെ.വേണുഗോപാൽ, പി.കെ പ്രിയേഷ് തുടങ്ങിയവർ പ്രസംഗിച്ചു.