v-joseph

വൈക്കം : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെയും വൈക്കം താലൂക്ക് റീട്ടെയിൽ റേഷൻ ഡീലേഴ്സ് സഹകരണ സംഘത്തിന്റെയും വാർഷിക പൊതുയോഗവും ക്രിസ്മസ് സംഗമവും സംഘടിപ്പിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വി.ജോസഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഐ. ജോർജ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.ജെ. ഷാജി, താലൂക്ക് ജനറൽ സെക്രട്ടറി കെ.ഡി. വിജയൻ, കെ.ജി ഇന്ദിര, ഷാഹുൽ ഹമീദ്, എം. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഐശ്വര്യാ ഷാജി, അഭിനവ് വിനോദ്
എന്നിവരെ ആദരിച്ചു.