prethishdm

കുറിച്ചി:ഭരണഘടനാ ശില്പി ബി.ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ അംബേദ്കർ സാംസ്‌കാരിക സമിതി ജില്ലാ കമ്മിറ്റിയുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കുറിച്ചിയിൽ സമിതി പ്രസിഡന്റ് പി.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ജോജോ മുഖ്യപ്രസംഗം നടത്തി. സി.ഡി വത്സപ്പൻ, പി.വി ജോർജ്, അഭിഷേക് ബിജു, ഷിബു എഴേപുഞ്ചയിൽ, എൻ.ടി ബാലകൃഷ്ണൻ, സുരേന്ദ്രൻ സുരഭി, ടി.കെ ദേവകുമാർ,പ്രസാദ് പാപ്പൻ, നാട്ടകീ ചന്ദ്രൻ, സി.ജെ ബീജോ, അശോകൻ, ടി കെ സാബു, ലീലാമ്മ, ലിബിൻ ജെയിംസ് എന്നിവർ പങ്കെടുത്തു.