tra

കോട്ടയം : കോട്ടയം: ആകെ പെട്ടുപോയ അവസ്ഥ. ഇന്നലെ കോട്ടയം നഗരത്തിലെത്തിയവരുടെ അവസ്ഥ ഇതായിരുന്നു. ഗതാഗതക്കുരുക്ക് മൂലം മണിക്കൂറുകൾ നഗരം സ്തംഭിച്ചെന്ന് പറയാം. ഉച്ചയോടെ ആരംഭിച്ച കുരുക്ക് വൈകുന്നേരമായിട്ടും അഴിഞ്ഞില്ല. നഗരത്തിലെ പ്രധാന റോഡുകൾ, പോക്കറ്റ് റോഡുകളിൽ ഉൾപ്പെടെ വാഹനങ്ങളുടെ നീണ്ടനിര. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ കൂട്ടത്തോടെ വാഹനങ്ങളുമായി ഇറങ്ങിയതാണ് നഗരത്തെ ശ്വാസംമുട്ടിച്ചത്.

കെ.കെ റോഡിൽ മണർകാട് മുതൽ കഞ്ഞിക്കുഴി, കളത്തിൽപ്പടി, ബേക്കർ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി, നാഗമ്പടം, ടി.ബി റോഡ്, മാർക്കറ്റ്, കളക്ടറേറ്റ്, മണിപ്പുഴ, ചിങ്ങവനം, സിമന്റ് കവല, കോടിമത എന്നിവിടങ്ങളിൽ ഒരിഞ്ച് വാഹനങ്ങൾ മുന്നോട്ടുപോകാനാവാത്ത സ്ഥിതിയായിരുന്നു. നഗരം കടന്നുകിട്ടാനും നഗരത്തിലേക്ക് പ്രവേശിക്കാനും മണിക്കൂറുകൾ കാത്ത് കിടന്ന് പലരും. അഴിക്കുന്തോറും കുരുക്ക് മുറുകിയതോടെ എന്ത് ചെയ്യണമെന്നറിയാതെ പൊലീസും വിയർത്തു. പ്രധാനയിടങ്ങളിൽ മാത്രമാണ് പൊലീസ് ഗതാഗത നിയന്ത്രണത്തിന് ഉണ്ടായിരുന്നത്.

ഓഫറുകളുടെ പെരുമഴ‌

വസ്ത്രവ്യാപാരസ്ഥാപനങ്ങൾ, ക്രിസ്മസ് വഴിയോര കച്ചവടകേന്ദ്രങ്ങൾ, ബേക്കറികൾ, ഹോംഅപ്ലൈയൻസസ് ഷോറുമൂകൾ, കേക്ക് മേള എന്നിവിടങ്ങളിൽ വൻതിരക്കാണ്. ഗൃഹോപകരണ സ്ഥാപനങ്ങൾ ഓഫറുകളുമായി വിപണി ഉഷാറാക്കുന്നു. അമ്പതിനായിരം രൂപയ്ക്ക് ഒരു വീട്ടിലേയ്ക്കുള്ള മുഴുവൻ സാധനങ്ങളും നൽകുന്ന പാക്കേജിനാണ് ആവശ്യക്കാർ ഏറെ. എ.സിയും ടി.വിയും വാഷിംഗ് മെഷീനുമൊക്കെ വാങ്ങുന്നവരുമുണ്ട്. ക്രിസ്മസ് ഫെയറും, മേളയും സജീവമാണ്.

കുരുക്കിന് കാരണം

സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു.

അവധി ആഘോഷവും ശബരിമല സീസണും

നാഗമ്പടത്തെ പുഷ്പമേള ആസ്വദിക്കാൻ