പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാറിൽ നടക്കുന്ന മേഖലാസമ്മേളനത്തിന്റെ ആലോചനയോഗം യൂണിയൻ ചെയർമാൻ മനോജ് ബി.നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.സി ശ്രീകുമാർ യോഗ വിശദീകരണം നടത്തി. യോഗത്തിൽ യൂണിയൻ ഭരണസമിതി അംഗങ്ങളായ ഉണ്ണികൃഷ്ണൻ നായർ കുളപ്പുറത്ത്, രാജേഷ് വി.മറ്റപ്പള്ളിൽ, പി.രാധാകൃഷ്ണൻ, എൻ.ഗിരീഷ് കുമാർ,വനിതാ യൂണിയൻ പ്രസിഡന്റ് ബിജി മനോജ്, യൂണിയൻ ഭരണസമിതി അംഗങ്ങളായ രാജി അനീഷ്, ഗീതാ മനോജ്, ബിബിതാ ദിലീപ്, ഗീതാ രവീന്ദ്രൻ, കരയോഗം സെക്രട്ടറി സജികുമാർ എന്നിവർ പ്രസംഗിച്ചു.