കെഴുവംകുളം: ആലുതറപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡലമഹോത്സവ സമാപനം 27ന് നടത്തും. രാവിലെ 5.30 മുതൽ പള്ളിയുണർത്തൽ, നിർമാല്യദർശനം, ഗണപതിഹവനം തുടങ്ങി വിശേഷാൽ പൂജകൾ നടത്തും. 9.30 മുതൽ നവകം പൂജയും, കലശാഭിഷേകവും, ഉച്ചപൂജയും നടത്തും. തുടർന്ന് പാലാ ഗീതാഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന ഭജൻസ്. ഉച്ചയ്ക്ക് പ്രസാദമൂട്ട്. വൈകിട്ട് 5.30 മുതൽ ക്ഷേത്രം തന്ത്രി നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പടിപൂജ ചടങ്ങുകൾ നടത്തും. തുടർന്ന് ദീപാരാധന, മല ദൈവത്തിന് പൂജ. 8ന് തിരുവാതിര. 8.30ന് മിമിക്സ് കോമഡി ഷോ. 11.30ന് ആഴിപൂജ.