ചെങ്ങളം: എസ്.എൻ.ഡി.പി യോഗം 267ാം നമ്പർ ചെങ്ങളം വടക്ക് ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് ശിവഗിരി തീർത്ഥാടന പദയാത്ര 25ന് രാവിലെ 8.30ന് ഗുരുക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കും. കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.ജെ സതീഷ് അദ്ധ്യക്ഷത വഹിക്കും. ഗോപാലൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. കോട്ടയം യൂണിയൻ ജോയിന്റ് കൺവീനർ വി.ശശികുമാർ പീതപതാക കൈമാറും. ക്ഷേത്രം മേൽശാന്തി ഉണ്ണിക്കൃഷ്ണൻ ശാന്തി ദീപപ്രകാശം നടത്തും. എം.എസ് സുമോദ്, എസ്.സനോജ്, എം.എസ് സലിം, സുധീഷ് ബാബു, എം.എം റെജിമോൻ, ബി.എസ് സമീർ, മോളമ്മ റജിമോൻ, ഷാനോ ശശിധർ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി ബിനു കമ്പിയിൽ സ്വാഗതവും പദയാത്ര ക്യാപ്റ്റൻ സി.അനിരുദ്ധൻ നന്ദിയും പറയും.