എറികാട്: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെയും 63ാം നമ്പർ എറികാട് ശാഖയുടെയും സഹകരണത്തോടെയുള്ള എട്ടാമത് ശിവഗിരി തീർത്ഥാടന പദയാത്ര 25ന് രാവിലെ 7ന് എറികാട് ഗുരുദേവ ക്ഷേത്രസന്നിധിയിൽ നിന്നും പുറപ്പെടും. മേൽശാന്തി ചെങ്ങളം അരുൺ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗുരുപൂജ നടത്തും.
25ന് രാവിലെ 6ന് വിശേഷാൽ പൂജ, 7ന് പദയാത്ര അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന്, ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ തീർത്ഥാടന സന്ദേശം നൽകും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ധർമ്മപതാക കൈമാറും. പദയാത്രാ ക്യാപ്റ്റൻ ഏ.വി ഗോപൻ ഏറ്റുവാങ്ങും. 8ന് പദയാത്ര ആരംഭം, തുടർന്ന് എറികാട് ശാഖായോഗത്തിന്റെയും വിവിധ പോഷക സംഘടനകളുടെയും സ്വീകരണം, വൈകിട്ട് 7ന് 50ാം നമ്പർ കുന്നന്താനം ശാഖയിൽ സ്വീകരണ സമ്മേളനം. അനൂപ് റെജി പുളിമൂട്ടിൽ പ്രഭാഷണം നടത്തും. 26ന് രാവിലെ 6ന് പദയാത്ര പുറപ്പെടൽ, 7.30ന് 754ാംനമ്പർ ആഞ്ഞിലിത്താനം ശാഖയിൽ സന്തോഷ് തന്ത്രി പെരുന്ന അനുഗ്രഹപ്രഭാഷണം നടത്തും. 12.30ന് നിമിഷ ജിബിലാഷ് പ്രഭാഷണം നടത്തും. ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ തീർത്ഥാടന സന്ദേശം നൽകും. വൈകിട്ട് ചെങ്ങന്നൂർ പേരിശ്ശേരി ഗുരുദേവ ക്ഷേത്രത്തിൽ സ്വീകരണ സമ്മേളനം. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. 27ന് രാവിലെ 6.45ന് പദയാത്ര പുറപ്പെടൽ, വൈകിട്ട് 7.30ന് ചെറുകുന്നം ഗുരുദേവ ക്ഷേത്രത്തിൽ സ്വീകരണ സമ്മേളനം, പദയാത്ര ചെയർമാൻ പ്രഭാഷ് എം.ചാലുങ്കൽ പ്രഭാഷണം നടത്തും. 30ന് വൈകിട്ട് 7.30ന് ശിവഗിരി സമാധിയിൽ സമർപ്പണ പ്രാർത്ഥനായോഗം.