പാലാ: തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തിലെ മണ്ഡല സമാപന മഹോത്സവവും പൊങ്കാലയും ഇന്ന് മുതൽ 26 വരെ നടക്കും. ഇന്ന് വൈകിട്ട് 7.30 മുതൽ ഹിഡുംബൻ പൂജ തലപ്പുലം ശ്രീകൃഷ്ണ പുരം ക്ഷേത്രപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പൂജാപന്തലിൽ നടക്കും. നാളെ രാവിലെ 4ന് പള്ളിയുണർത്തൽ, ഗണപതി ഹോമം, നവഗം, പഞ്ചഗവ്യം, കലശാഭിഷേകം, 7 മുതൽ ദേവീഭാഗവത പാരായണം, 9.30 മുതൽ പൊങ്കാല, 10 മുതൽ തിരുവരങ്ങിൽ സോപാനസംഗീതം, അവതരണം: സോപാന സംഗീത തിലകം വിനോദ് സൗപർണ്ണിക, 12ന് പ്രസാദമൂട്ട്. വൈകിട്ട് 7.30 മുതൽ ഗാനമേള.

26ന് മണ്ഡല മഹോത്സവം. രാവിലെ 4ന് പള്ളിയുണർത്തൽ, ഗണപതിഹോമം, അഭിഷേകകുടം, അഭിഷേകം, ഉഷപൂജ, വിശേഷാൽ പൂജകൾ,വഴിപാടുകൾ. 7ന് ദേവീഭാഗവത പാരായണം. 9.30 മുതൽ കുംഭകുട ഘോഷയാത്ര. 10ന് കഥാകഥനം. 12ന് വീരനാട്യം, ശിവപാർവ്വതി കലാക്ഷേത്രം ഇഞ്ചോലികാവ്. 12.30 മുതൽ മഹാപ്രസാദമൂട്ട്. വൈകിട്ട് 5മുതൽ കാഴ്ചശ്രീബലി, 8.30ന് ഭരതനാട്യം അയന പ്രവീൺ ഇല്ലത്ത് ഭരണങ്ങാനം. 9.30ന് താലപ്പൊലി എതിരേൽപ്.