വൈക്കം : സ്വാതന്ത്ര്യ സമരസേനാനിയും, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും, എം.എൽ.എയും, ചെത്തുതൊഴിലാളി യൂണിയൻ സ്ഥാപക നേതാവും , പ്രസിഡന്റുമായിരുന്ന സി.കെ.വിശ്വനാഥന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് മഹാത്മാഗാന്ധിയുടെ പൗത്രനും, സമൂഹ്യപ്രവർത്തകനുമായ തുഷാർ ഗാന്ധി ഇന്ന് ഏറ്റുവാങ്ങും.രാവിലെ 10ന് താലൂൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (എ.ഐ.ടിി.യു.സി) ആസ്ഥാഥാനമായ ഇണ്ടംതുരുത്തി മനയിൽ നടക്കുന്ന ചടങ്ങിൽ വിപ്ലവഗായിക പി.കെ മേദിനി അവാർഡ് സമ്മാനിക്കും. ചെത്തുതൊഴിലാളി വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള സ്‌കോളർഷിപ്പ് വിതരണവും ഇതോടനുബന്ധിച്ച് നടത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് അഡ്വ.വി.ബി. ബിനു അദ്ധ്യക്ഷത വഹിക്കും. കെ.പി രാജേന്ദ്രൻ, മുല്ലക്കര രത്നാകരൻ, സി.കെ ആശ എം.എൽ.എ. അഡ്വ. വി.കെ സന്തോഷ് കുമാർ, ആർ.സുശീലൻ, ജോൺ വി.ജോസഫ്, ടി.എൻ രമേശൻ, എം.ഡി ബാബുരാജ്, പി.ജി ത്രിഗുണസൈൻ, സാബു പി.മണലൊടി, കെ.ഡി വിശ്വനാഥൻ, ജെയിംസ് തോമസ്, പി.എസ് പുഷ്‌കരൻ, നന്ദു ജോസഫ്, ബി.രാജേന്ദ്രൻ, കെ എ രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും.