
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'സൃഷ്ടി 2024' പൊതി ലിറ്റിൽ ഫ്ളവർ യുപി സ്‌കൂളിൽ ആരംഭിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈസമ്മ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൾ കെ.പി.ബീനാമോൾ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വിജയമ്മ ബാബു, കോളേജ് പ്രിൻസിപ്പൾ ഡോ. ആർ അനിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ടി.ആർ രജിത്ത്, ഡോ. സുമിത്ര ശിവദാസ് മേനോൻ, പി.ടി.എ സെക്രട്ടറി ഡോ. എം.വിജയ് കുമാർ, മിനിമോൾ തോമസ്, എം.ആർ.അഭിലാഷ്, കെ.എസ് ഗൗരി എന്നിവർ പ്രസംഗിച്ചു.