dhran

ചങ്ങനാശേരി: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ചങ്ങനാശേരി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ പരിഷ്‌കരണവും ക്ഷാമബത്തയും ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ ധർണ സമരം കെ.പി.സി.സി മെമ്പർ ഡോ.അജീസ് ബെൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.പി ശാസ്താവ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാര സാഹിതി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ് മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.റ്റി.യു. സി നേതാവ് ജോബ് വിരുത്തികരി, യൂണിറ്റ് സെക്രട്ടറി ചാക്കോ ആന്റണി, ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡന്റ് തൊമ്മിച്ചൻ സ്രാമ്പിക്കൽ തുടങ്ങിയവർ പങ്കെടുത്തു.