
വൈക്കം : അക്കരപ്പാടം ഗവ.യു.പി സ്‌കൂളിൽ സെമിനാർ ഹാൾ ഉദ്ഘാടനം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.വി കിഷോർകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി.പ്രസാദ് , ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം.ഉദയപ്പൻ, ഫാ.ജോഷി ചിറക്കൽ, കുഞ്ഞച്ചൻ ചിറയിൽ ലക്ഷ്മണൻ, എ.പി.നന്ദകുമാർ, പി.എൻ എൻ ദാസൻ , സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ.നടേശൻ, അനുഷ.വി , അഞ്ജു.കെ.എ, അമ്പിളി എം.ജി തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി എ അംഗങ്ങൾ, രക്ഷിതാക്കൾ അടക്കം പങ്കെടുത്തു. സംസ്ഥാന ബെസ്റ്റ് പി.ടി.എ അവാർഡ് തുക ഉപയോഗിച്ചായിരുന്നു നിർമ്മാണം.