പാമ്പാടി: പാമ്പാടിയിൽ നിന്നുള്ള ശിവഗിരി തീർത്ഥാടന പദയാത്ര ഇന്ന് രാവിലെ 10ന് ശിവദർശന മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കളം ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അതുൽ പ്രസാദ് അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് കെ.എൻ.ഷാജി മോൻ സന്ദേശം നൽകും. സെക്രട്ടറി കെ.എൻ.രാജൻ, ദേവസ്വം പ്രസിഡന്റ് സി.കെ.തങ്കപ്പൻ ശാന്തി, സെക്രട്ടറി ലീലാഭായ് തുളസീദാസ്, യൂത്ത്മൂവ്മെന്റ് കൗൺസിലർ വി.കെ.ശ്രീആനന്ദ്, ശാഖാ വൈസ് പ്രിസഡന്റ് ദിലീപ് പാറയ്ക്കൽ, വനിതാസംഘം പ്രസിഡന്റ് ഷിനിജ ബൈജു, കുമാരിസംഘം പ്രസിഡന്റ് അമീര അനിൽ, പദയാത്രാ ക്യാപ്റ്റൻ അഭിറാം ഗംഗാധരൻ എന്നിവർ സംസാരിക്കും. യൂത്ത്മൂവ്മെന്റ് സെക്രട്ടറി കിരൺ ഷാജി സ്വാഗതവും വൈസ് പ്രസിഡന്റ് അർജുൻ രാജ് നന്ദിയും പറയും.