
കോട്ടയം : പള്ളം പദയാത്രാ സമിതിയുടെ ശിവഗിരി തീർത്ഥാടനം ഇന്ന് രാവിലെ 10 ന് നാഗമ്പടം ക്ഷേത്ര ശ്രീ മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ധനസഹായ വിതരണം കൺവീനർ സുരേഷ് പരമേശ്വരൻ നിർവഹിക്കും. ജോ.കൺവീനർ വി.ശശികുമാർ അനുഗ്രഹ പ്രഭാഷണം നടത്തും. വൈസ് ചെയർമാൻ സിനിൽ മുണ്ടപ്പള്ളി, ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്, അടൂർ യൂണിയൻ കൺവീനർ അഡ്വ.മോഹനൻ മണ്ണടി, കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, വനിതാ സംഘം കോട്ടയം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കളം, പദയാത്രാ സമിതി സെക്രട്ടറി രാജേന്ദ്രബാബു എന്നിവർ സംസാരിക്കും. ക്യാപ്ടൻ കെ.കെ.വിജയകുമാർ സ്വാഗതവും, ചെയർമാൻ കെ.ടി.സതീശൻ നന്ദിയും പറയും. സുരേഷ് പരമേശ്വരനിൽ നിന്ന് കെ.കെ.വിജയകുമാർ പതാക ഏറ്റവാങ്ങും. ജനുവരി ഒന്നിന് പദയാത്ര ശിവഗിരിയിൽ എത്തും.