പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിലുള്ള 10ാമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് (ഇടപ്പാടി മുതൽ ശിവഗിരി വരെ) നാളെ തുടക്കമാകുമെന്ന് യൂണിയൻ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേൽ, എം.ആർ.ഉല്ലാസ് എന്നിവർ അറിയിച്ചു. രാമപുരം സി.റ്റി. രാജനാണ് പദയാത്രാ ക്യാപ്റ്റൻ. ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയിൽ നിന്നും നാളെ രാവിലെ 7ന് തീർത്ഥാടന പദയാത്ര ആരംഭിക്കും. തീർത്ഥാടന പദയാത്രയ്ക്ക് നാളെ രാവിലെ 6.30ന് ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയിൽ പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ധർമ്മപതാക കൈമാറും. തുടർന്ന് അദ്ദേഹം തീർത്ഥാടന സന്ദേശം നൽകും. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. ഇടപ്പാടി ക്ഷേത്രം മേൽശാന്തി സനീഷ് ശാന്തി ഗുരുസ്മരണ നടത്തും. കെ.ആർ.ഷാജി, രാമപുരം സി.റ്റി.രാജൻ, അനീഷ് പുല്ലുവേലിൽ, സി.പി.സുധീഷ്, സാബു കൊടൂർ, സജി ചേന്നാട്, ഷാജി മുകളേൽ, സതീഷ് മണി, മിനർവാ മോഹൻ, രാജി ജിജിരാജ്, സംഗീത അരുൺ, അരുൺ കുളംപള്ളിൽ, ഗോപകുമാർ പിറയാർ, കെ.ആർ.രാജീഷ്, ബൈജു വടക്കേമുറി, പ്രദീപ് പ്ലാച്ചേരി, എം.പി. സോമൻ, രാജേഷ് ശാന്തി, ബിഡ്സൺ മല്ലികശ്ശേരി തുടങ്ങിയവർ ആശംസകൾ നേരും. യൂണിയൻ കൺവീനർ എം.ആർ.ഉല്ലാസ് സ്വാഗതവും വൈസ് ചെയർമാൻ സജീവ് വയല നന്ദിയും പറയും. ഇത്തവണ ഏഴ് കുട്ടികൾ ഉൾപ്പെടെ 92 പേരാണ് പദയാത്രയിൽ പങ്കെടുക്കുന്നത്.