തിരുവാർപ്പ്: മലരിക്കൽ ഗ്രാമീണ ജല ടൂറിസം മേളയുടെ സമാപന സമ്മേളനം ജില്ലാ പൊലീസ് സൂപ്രണ്ട് എ.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. മലരിക്കൽ ടൂറിസം സൊസൈറ്റി പ്രസിഡൻ്റ് വി.കെ.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ.മേനോൻ , മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർ സംയോജനപദ്ധതി കോഓർഡിനേറ്റർ അഡ്വ കെ.അനിൽകുമാർ, വാർഡുമെമ്പർ ഒ.എസ് അനീഷ്, പി.റ്റി സാജുലാൽ, ജയദീഷ് ജയപാൽ, പി.കെ. പൊന്നപ്പൻ, കെ.എച്ച്.മുഹമ്മദ് കുട്ടി, മോഹനൻ അടിവാക്കൽ, പീറ്റർ നൈനാൻ എന്നിവർ പ്രസംഗിച്ചു.