s

ചങ്ങനാശേരി : ജാതി വിവേചനം മൂലമുണ്ടായ അവസ്ഥ പരിഹരിക്കാനാണ് ശിവഗിരി തീർത്ഥാടനം ഗുരുവിഭാവനം ചെയ്തതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുരുത്തി ശാഖയിലെ ശിവഗിരി തീർത്ഥാടക ഇടത്താവളം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവനോടുള്ള അവഗണനയാണ് വൈക്കം സത്യഗ്രഹത്തിന് കാരണമായത്. ടി.കെ.മാധവനാണ് സത്യഗ്രഹത്തിന്റെ ഉപജ്ഞാതാവ്. രാജഭരണകാലത്ത് ആരംഭിച്ചതാണ് ചങ്ങനാശേരി ചന്ദനക്കുടം. അത് മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നു. എന്നാൽ അതിനെ തകർക്കാൻ ചില‌ർ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടത്താവളം നിർമ്മിക്കുന്ന ശാഖയേയും യൂണിയനെയും അദ്ദേഹം അഭിന്ദിച്ചു. ഗുരുദേവ ക്ഷേത്രത്തിന്റെ മാതൃകാ ചിത്രപ്രകാശനവും ആദരിക്കലും യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിച്ചു. ശാഖാ പ്രസിഡന്റും ഇടത്താവള കമ്മിറ്റി ചെയർമാനുമായ വി.ബിജു വിജയഭവൻ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സുരേഷ് പരമേശ്വരൻ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ തീർത്ഥാടന സന്ദേശം നൽകി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശൻ, നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത് എന്നിവർ സംസാരിച്ചു. മുൻ ശാഖാ സെക്രട്ടറി സി.ജി ഭാസ്‌ക്കരൻ, ആർട്ടിസ്റ്റ് സുജാതൻ എന്നിവരെ ആദരിച്ചു. സുരേഷ് പരമേശ്വരൻ കർമ്മശ്രേഷ്ഠ പുരസ്‌കാരം ഏറ്റുവാങ്ങി.
പി.എസ് കൃഷ്ണൻകുട്ടി, പി.ബി രാജീവ്, അജയകുമാർ, പി.എസ് മനോജ് കുമാർ, ഡി.പ്രസാദ്, കെ.ജി പ്രസന്നൻ, ജിനിൽ കുമാർ ശാന്തി, ശോഭാ ജയചന്ദ്രൻ, രാജമ്മ ടീച്ചർ, അജിത് കാടമുറി, രമേശ് കോച്ചേരി, വിപിൻ കേശവൻ, പി.ആർ. സുരേഷ്, ടി.ഡി രമേശൻ, കെ.എൻ ജയപ്രകാശ്, പി.ജെ. മനോഹരൻ, വി.ജി ബിനു, ജഗദീശൻ, , പ്രവീൺ, മനോജ് ഗുരുകുലം, ഡി.വിജയൻ, പ്രവീൺ, വി.ആർ ജയൻ, എം.ഡി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ഇൻ ചാർജും ജനറൽ കൺവീനറുമായ വിനീഷ് സി.വി ചെമ്പകശേരി സ്വാഗതവും , നിയുക്ത ശാഖാ യൂണിയൻ കമ്മിറ്റി കൺവീനർ സി.പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.