
തലയോലപ്പറമ്പ്: കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു. വെട്ടിക്കാട്ട് മുക്ക് കൊടിയനേഴത്ത് മുജീബ് റഹ്മാൻ, ഷെമി ദമ്പതികളുടെ മകനും, കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂൾ വിദ്യാർത്ഥിയുമായ ആസിഫ് റഹ്മാൻ (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ മൂവാറ്റുപുഴയാറിന്റെ വെട്ടിക്കാട്ടുമുക്ക് തീരത്തുള്ള വൈപ്പേൽ കടവിലാണ് അപകടം. ആസിഫ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ കരച്ചിലും ബഹളവും കേട്ട് സമീപവാസികൾ ഓടിയെത്തി വള്ളത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കടുത്തുരുത്തിയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു. സഹോദരൻ : അൽത്താഫ് റഹ്മാൻ. കബറടക്കം നടത്തി.