വൈക്കം : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ വൈക്കം യൂണിറ്റിന്റെ നവവർഷ സ്‌നേഹസംഗമം 31ന് വൈകിട്ട് 4ന് വൈക്കം സത്യാഗ്രഹ ഹാളിൽ നടത്തും. സംഗീതസദസ്, കലാപ്രകടനങ്ങൾ, സ്‌നേഹവിരുന്ന്, അവാർഡ് വിതരണം എന്നിവ നടക്കും. പ്രസിഡന്റ് രാജൻ അക്കരപ്പാടം അദ്ധ്യക്ഷത വഹിക്കും. സ്‌നേഹസംഗമം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്യും.