
വൈക്കം : കിഴക്കേനട സ്‌നേഹ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ക്രിസ്‌മസ് - പുതുവത്സര ആഘോഷവും കുടുംബ സ്‌നേഹസംഗമവും നടത്തി. സാംസ്കാരിക സമ്മേളനം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ശിവപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷർ കെ. ബി സുധീഷ് ബാബു, പി. കെ വിജയൻ, എസ്. ഹരിദാസൻ നായർ, ലേഖ അശോകൻ, രാജൻ അക്കരപ്പാടം എന്നിവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് വൈക്കം എസ്.ഐ.ജയകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കവി അരവിന്ദൻ കെ. എസ്.മംഗലത്തെ ചടങ്ങിൽ ആദരിച്ചു.