ചങ്ങനാശേരി: ചങ്ങനാശേരി മർച്ചന്റ് അസോസിയേഷൻ നടത്തുന്ന സ്‌നേഹദർപ്പണം 24 വിദ്യാഭ്യാസ സാമൂഹിക ക്ഷേമസഹായവും പുരസ്‌കാരവിതരണവും 29ന് നടക്കും. രാവിലെ 10.30ന് ചേരുന്ന സ്‌നേഹദർപ്പണം പുരസ്‌കാര സമർപ്പണ സമ്മേളനം കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഇത്തവണത്തെ സ്‌നേഹപ്രഭാ പുരസ്‌ക്കാരം ചങ്ങനാശേരിക്കാരനായ ഷാജി പി.ജേക്കബ്, സ്‌നേഹദീപ്തി പുരസ്‌കാരം അഞ്ചപ്പം ട്രസ്റ്റ് സ്ഥാപകൻ ഫാ. ജോബി ജോസ് കട്ടികാട് എന്നിവർക്ക് നൽകും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാദ്ധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സമ്മേളനത്തിൽ ബിഫി വർഗീസ് പുല്ലുകാട്ട്, ദിവ്യ ആൻ മാത്യു പടിഞ്ഞാറെക്കളം എന്നിവർക്ക് പ്രൈഡ് ഓഫ് ചങ്ങനാശേരി പുരസ്‌കാരവും എം.ലോഫ്റ്റ് സാരഥി ജോയൽ ജേക്കബ് മാത്യുവിന് വ്യാപാരി രത്‌ന പുരസ്‌കാരം നൽകിയും ആദരിക്കുമെന്ന് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ ജോൺസൺ ജോസഫ്, സെബാസ്റ്റ്യൻ ജോസഫ്, സണ്ണി നെടിയകാലാപറമ്പിൽ, റൗഫ് റഹിം തുടങ്ങിയവർ അറിയിച്ചു.