
കോട്ടയം: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ജനുവരി മൂന്നിന് രാവിലെ 11 ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ യോഗം ചേരും. ഉൾനാടൻ മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വേമ്പനാട്ടുകായൽ ഉൾപ്പെടെ ഉൾനാടൻ ജലാശയങ്ങളിശല മാലിന്യപ്രശ്‌നം സംബന്ധിച്ചും ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. മത്സ്യഅനുബന്ധ തൊഴിലാളികളിൽനിന്നും സന്നദ്ധ സംഘടനകളിൽനിന്നും പരാതികൾ സ്വീകരിക്കും. ഉച്ചകഴിഞ്ഞ് വൈക്കം, ചെമ്പ്, കുമരകം എന്നീ ഉൾനാടൻ മത്സ്യമേഖലകൾ സമിതി സന്ദർശിക്കും.