വൈക്കം : തലയാഴം 1105ാം നമ്പർ എൻ.എസ്.എസ് കരയോഗം വക മഹാദേവ ഓഡി​റ്റോറിയം ആധുനിക സംവിധാനത്തോടെ നവീകരിച്ചതിന്റെ ഉദ്ഘാടനം 29ന് രാവിലെ 10.30ന് താലൂക്ക് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ പി.ജി.എം നായർ നിർവഹിക്കും. കരയോഗം പ്രസിഡന്റ് ലക്ഷ്മണൻ നായർ അദ്ധ്യക്ഷത വഹിക്കും. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രമേഷ് പി.ദാസ് മുഖ്യപ്രഭാഷണം നടത്തും.