വൈക്കം : കൊതവറ സർവീസ് സഹകരണ ബാങ്കിന്റെ സാന്ത്വനം ചികിത്സാ സഹായ പദ്ധതി, സായന്തനം സഹകരണ പെൻഷൻ പദ്ധതി വർധിപ്പിച്ച പെൻഷൻ തുകയുടെ വിതരണം, 'മികവ് 2024' സ്‌കോളർഷിപ്പ് വിതരണം എന്നിവ ബാങ്കിന് മുന്നിൽ ക്രമീകരിച്ച സമ്മേളനവേദിയിൽ ഇന്ന് രാവിലെ 10ന് നടക്കും. സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് പി.എം സേവ്യർ അദ്ധ്യക്ഷത വഹിക്കും. സാന്ത്വനം ചികിത്സാസഹായ പദ്ധതി ഉദ്ഘാടനം രമേശ് ചെന്നിത്തലയും, വർധിപ്പിച്ച പെൻഷൻ തുകയുടെ വിതരണം തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി.ദാസും, സ്‌കോളർഷിപ്പ് വിതരണം അഡ്വ. കെ.കെ രഞ്ജിത്തും നിർവഹിക്കും.