
വൈക്കം : തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായുള്ള രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിർഭരമായി. കണ്ണൻകുളങ്ങര ശാസ്താ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്. കണ്ണൻകുളങ്ങര ക്ഷേത്രം മേൽശാന്തി കണ്ണൻ കണ്ണൻകുളങ്ങര പൂജകൾ നടത്തി. ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ. പുരുഷോത്തമൻ, സെക്രട്ടറി വി. കെ നടരാജൻ ആചാരി, വെളിച്ചപ്പാട് എം. ജയൻ, ക്ഷേത്രം മാനേജർ പി. ആർ രാജു, കെ. ബാബു, എസ്. ധനജ്ഞയൻ, പി. ആർ രാമചന്ദ്രൻ, റ്റി. ശിവൻ ആചാരി, അമ്മിണി ശശി, ജി. രമേശൻ, എസ്. ജയൻ, കെ. സുന്ദരൻ ആചാരി, വി. എം സാബു എന്നിവർ നേതൃത്വം നൽകി.