
ചങ്ങനാശേരി : മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കോൺഗ്രസ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി അനുശോചനയോഗം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ അനുശോചന പ്രഭാഷണം നടത്തി. വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ നൗഷാദ്, തോമസ് അക്കര, ജസ്റ്റിൻ ബ്രൂസ്, പി.എച്ച് അഷറഫ്, റെജി കേളമ്മാട്ട്, സിയാദ് അബ്ദുറഹ്മാൻ, വി.എ ജോബ് വിരുത്തിക്കരി, എം.എ സജാദ്, തോമസ് സ്രാമ്പിക്കൽ, എൻ.ഹബീബ്, ബിജു ജേക്കബ്, ലൈജു തുരുത്തി, ശിഹാബ് മറ്റം എന്നിവർ പങ്കെടുത്തു.