പള്ളം : എസ്.എൻ.ഡി.പി യോഗം 28 എ പള്ളം ശാഖയിലെ വല്ലഭശ്ശേരി കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് ഗുരുദേവ ഹാളിൽ നടക്കും. കൺവീനർ പി.എസ് സുബീഷ് അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ, വൈസ് പ്രസിഡന്റ് ടി.കെ റെജിമോൻ, കമ്മിറ്റി അംഗങ്ങളായ പി.ജി ചന്ദ്രൻ, പി.എം അനിൽ എന്നിവർ പങ്കെടുക്കും.

ചെമ്പഴന്തി കുടുംബയോഗം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് ആറായിരംചിറ ഉഷ രതീഷിന്റെ വസതിയിൽ നടക്കും. കൺവീനർ അരുൺ ഷാജി അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി പി.എം വിശ്വനാഥൻ, കമ്മിറ്റി അംഗം എൻ.ജി അജികുമാർ എന്നിവർ പങ്കെടുക്കും.