കുറിച്ചി :22ാമത് അദ്വൈത വിദ്യാശ്രമം ഇരുചക്രവാഹന ശിവഗിരി തീർത്ഥാടനം നാളെ രാവിലെ 10ന് പുറപ്പെടും. രാവിലെ 7.30ന് വിശേഷപൂജ, 8ന് വാഹന രജിസ്‌ട്രേഷൻ, 8.30ന് വാഹനപൂജ, 9ന് സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ രാജശ്രീ പ്രണവം അദ്ധ്യക്ഷത വഹിക്കും. അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ തീർത്ഥാടനസന്ദേശം നൽകും. പ്രമോദ് തടത്തിൽ ആശംസ പറയും. ജാഥ ക്യാപ്റ്റൻ പ്രവാഹ് പി.രാജ് സ്വാഗതവും ജനറൽ കൺവീനർ ഷാജി അക്ഷര നന്ദിയും പറയും. സ്വാമി വിശാലാനന്ദ, സുരേഷ് പരമേശ്വരൻ എന്നിവരിൽ നിന്നും പീതപതാക ഏറ്റുവാങ്ങി ക്യാപ്റ്റന്റെ നേതൃത്വത്തിൽ തീർത്ഥാടനസംഘം യാത്ര ആരംഭിക്കും.