കോട്ടയം : ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ഗുരുസാഗരം റീഡേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ സന്ദേശ യാത്രയ്ക്ക് ഇന്ന് തുടക്കം. നാഗമ്പടം ക്ഷേത്ര മൈതാനത്ത് നിന്ന് രാവിലെ 9 ന് ആരംഭിച്ച് 31 ന് വൈകിട്ട് ശിവഗിരിയിൽ എത്തിച്ചേരും. ശിവഗിരി തീർത്ഥാടനത്തിന്റെ എട്ട് ലക്ഷ്യങ്ങൾ ഡിജിറ്റൽ സ്‌ക്രീനിൽ പ്രദർശിപ്പിച്ചാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് സനിൽ കിഴക്കൻസ്, സെക്രട്ടറി കെ.ആർ ഷിബു എന്നിവർ അറിയിച്ചു. 11ന് മറിയപ്പള്ളി, 12.15 ന് പള്ളം, 2 ന് ഇത്തിത്താനം, 3.15 ന് ചങ്ങനാശേരി ആനന്ദാശ്രമം, 4.30 ന് കല്ലിശേരി എന്നിവിടങ്ങളിൽ പ്രദർശനമുണ്ട്.