മറിയപ്പള്ളി : ആദർശ് നഗർ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന് വൈകിട്ട് 3.30 ന് മുട്ടം ശ്രീവിലാസം എൻ.എസ്.എസ് കരയോഗത്തിൽ നടക്കും. മൂലേടം സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് വികാരി ജോർജ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. പതാകഉയർത്തൽ, പൊതുസമ്മേളനം, കലാപരിപാടികൾ, അത്താഴവിരുന്ന്, വൈകിട്ട് 7.30ന് ഗാനമേള എന്നിവയുണ്ട്.