
വൈക്കം : ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തിന്റെ മുന്നോടിയായി നടത്തിയ കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി. കൽപ്പകശ്ശേരി വടക്കേടത്ത് മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നാണ് അലംകൃതമായ വാഹനത്തിൽ എൻ. എസ്. എസ് വനിതാസമാജങ്ങളുടെ താലപ്പൊലിയുടെ അകമ്പടിയോടെ കുലവാഴ പുറപ്പാട് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. ക്ഷേത്രം പ്രസിഡന്റ് എം. വി രാധാകൃഷ്ണൻ നായർ, സെക്രട്ടറി രാകേഷ് റ്റി. നായർ, വൈസ് പ്രസിഡന്റ് എം.ഹരിഹരൻ, ജോ. സെക്രട്ടറി പി. സി വിജയകുമാർ, ട്രഷറർ പി. സി ശ്രീകാന്ത്, വനിതാസമാജം പ്രസിഡന്റ് ഷീല അനിൽകുമാർ, സെക്രട്ടറി കമല ഹരിഹരൻ, ട്രഷറർ മായ രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.