kobbabuthomas65

ചങ്ങനാശേരി: കാവാലം നടുവിലേപ്പറമ്പിൽ ബാബു തോമസ് (65) നിര്യാതനായി. ചങ്ങനാശേരി അർബൻ ബാങ്ക് മുൻ വൈസ് പ്രസിഡന്റും, 27 വർഷം ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ജനതാദൾ (എസ്) ചങ്ങനാശേരി നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ചങ്ങനാശേരി താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം, ജനതാദൾ (എസ്) സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമാണ്. ഭാര്യ: മേരി ഡേവിഡ് (റിട്ട. അദ്ധ്യാപിക, ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ പുളിങ്കുന്ന്) ചങ്ങനാശേരി പോളയ്ക്കൽ കുടുംബാംഗം. മക്കൾ : റിച്ചി ബാബു, റിനി ബാബു, ജെറി ബാബു. സംസ്‌കാരം ഇന്ന് 2 ന് കാവാലം സെന്റ് തെരേസാസ് പള്ളിയിൽ.