
കോട്ടയം: ഹോം ഓട്ടോമേഷനിലെയും ത്രീ ഡി ആനിമേഷനിലെയും സാദ്ധ്യതകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പ് സമാപിച്ചു. പാലാ സെയിന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പിൽ 96 കുട്ടികൾ പങ്കെടുത്തു. വീടുകളിലെ സുരക്ഷാ സംവിധാനം ഐ.ഒ.ടി സാധ്യതകളിലൂടെ സാദ്ധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ തയ്യാറാക്കലാണ് പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ പൂർത്തീകരിച്ച പ്രോജക്ട്. മികച്ച പ്രകടനം കാഴ്ചവച്ച 10 പേരെ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. സമാപന യോഗത്തിൽ കൈറ്റ് സി.ഇ.ഒ . കെ. അൻവർ സാദത്ത് ഓൺലൈനിൽ കുട്ടികളുമായി സംവദിച്ചു.