class

കോട്ടയം : ശ്രീനാരായണ സാംസ്‌കാരിക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജ്ഞാനീയം പ്രതിമാസ അവബോധന ക്ലാസ് സംഘടിപ്പിച്ചു. 'മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും' എന്നതായിരുന്നു വിഷയം. തിരുനക്കര എം.വിശ്വംഭരൻ ഹാളിൽ നടന്ന ക്ലാസിന് റിട്ട.ആർ.ഡി.ഒ പി. ജി.രാജേന്ദ്ര ബാബു നേതൃത്വം നൽകി. സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.എൻ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനീഷ് കുമാർ എ, ട്രഷറർ ടി.ടി.പ്രസാദ്, കെ.ജി. സതീഷ്, ഡി.പ്രകാശൻ, കെ.എസ്. രതീഷ്, പ്രശാന്ത് എസ്, ഒ. ആർ. രംഗലാൽ, മഹാദേവൻ കെ.കെ, കെ.ജെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.