jobsn

കുറവിലങ്ങാട്: ഐസ്‌ക്രീം കച്ചവടക്കാരനെ ആക്രമിച്ച ഉഴവൂർ നെടുമ്പാറ കുളക്കാട്ട് ജോബ്‌സൺ (25) നെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉഴവൂർ പള്ളി ഭാഗത്താണ് സംഭവം. ഉഴവൂർ സ്വദേശിയായ യുവാവിനെയാണ് അസഭ്യംപറഞ്ഞ് സ്റ്റീൽ വളകൊണ്ട് തലയിലും മുഖത്തും ആക്രമിച്ചത്. ജോബ്‌സനെതിരായുള്ള കഞ്ചാവ് കേസിൽ യുവാവ് സാക്ഷി പറഞ്ഞതിലുള്ള വിരോധമാണ് അക്രമണത്തിന് കാരണം. സ്റ്റേഷൻ എസ്.എച്ച്.ഒ ഇ.അജീബ്, എസ്.ഐ മാരായ മഹേഷ് കുമാർ, ജെയ്‌സൺ അഗസ്റ്റിൻ, എ.എസ്.ഐ ബൈജു, സി.പി.ഒ ജോജി വർഗീസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.