nss

ഇളംങ്ങുളം : കൂരാലി 5591ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ഗോപകുമാർ നിർവഹിച്ചു. ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കരയോഗം പ്രസിഡന്റ് വി.കെ.ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.മധു കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എം.രാധാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണവും എൻഡോവ്‌മെൻ് വിതരണവും സമ്മാനദാനവും നിർവഹിച്ചു. കരയോഗം സെക്രട്ടറി എം.ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.