വാഴൂർ: വെട്ടിക്കാട്ട് ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം 30 മുതൽ ജനുവരി ആറുവരെ നടക്കും. ചടങ്ങുകൾക്ക് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി, മേൽശാന്തി കാട്ടുകുന്നേൽഇല്ലം കെ.എൻ.അനിൽ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 30ന് പുലർച്ചെ മുതൽ വിശേഷാൽപൂജകൾ, 8.30ന് ഉത്പന്ന ലേലം, 1.30ന് കൊടിഘോഷയാത്ര. വൈകിട്ട് നാലിന് കൊടിഘോഷയാത്രയ്ക്ക് സ്വീകരണം, 6.30ന് കളമെഴുത്തുംപാട്ടും, ഏഴിന് സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എൻ.വാസവൻ. 11ന് ആഴിപൂജ. ദിവസവും പുലർച്ചെ മുതൽ വിശേഷാൽ പൂജകൾ, 9.30ന് ഉത്സവബലി, 12ന് ഉത്സവബലിദർശനം, ഒന്നിന് അന്നദാനം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, 6.30ന് കളമെഴുത്തുംപാട്ടും. 31ന് വൈകിട്ട് ഏഴിന് കൈകൊട്ടിക്കളി, 8.30ന് ഗാനമേള. ജനുവരി ഒന്നിന് വൈകിട്ട് ഏഴിന് ഗാനമേള, ഒൻപതിന് നൃത്തം. രണ്ടിന് വൈകിട്ട് ഏഴിന് തിരുവാതിര, 7.30ന് പ്രഭാഷണം, ഒൻപതിന് മാജിക് ഷോ. മൂന്നിന് വൈകിട്ട് ഏഴിന് തിരുവാതിര, പ്രഭാഷണം, ഒൻപതിന് സംഗീത പരിപാടി. നാലിന് 8.30ന് ഗാനമേള. അഞ്ചിന് 8.30ന് കാഴ്ചശ്രീബലി, വൈകിട്ട് 7.30ന് പാണ്ടിമേളം, എട്ടിന് സംഗീതപരിപാടി, 10ന് പള്ളിനായാട്ട്. ആറിന് രാവിലെ 6.30ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 10ന് ആറാട്ട്, 11ന് ആറാട്ട് സദ്യ, വൈകിട്ട് അഞ്ചിന് ഭക്തിഗാനസുധ. വൈകിട്ട് 7.30ന് ആറാട്ട് എതിരേൽപ്പ്, 11.45ന് ആറാട്ടുവിളക്ക്, കൊടിയിറക്ക്.