പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം 108ാം നമ്പർ പൂഞ്ഞാർ ശാഖ പൂഞ്ഞാർ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ശ്രീമഹാദേവന്റെ ധനുമാസ തിരുവാതിര മഹോത്സവം ജനുവരി 6 മുതൽ 13 വരെ നടക്കും. 6ന് വൈകിട്ട് 7.05നും 8നും മദ്ധ്യേ കൊടിയേറ്റ്. 12ന് പള്ളിവേട്ട താലപ്പൊലി, 13ന് ആറാട്ട്. താലപ്പൊലി ഘോഷയാത്ര, നിറപറ സമർപ്പണം, കലാസന്ധ്യ, ഭജൻസ്, നൃത്തനൃത്യങ്ങൾ, പാണ്ടിമേളം, പഞ്ചാരിമേളം, തായമ്പക എന്നിവ നടക്കും.